നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സിവില്‍ പൊലീസ് ഉദ്യോഗസ്ഥനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച് മരിച്ച വയോധികയുടെ മകന്‍ പൊലീസ് സ്റ്റേഷനില്‍ വന്നിരുന്നു. ഇയാളില്‍ നിന്നാകാം ഇവര്‍ക്ക് രോഗം പടര്‍ന്നതെന്നാണ് നിഗമനം. ഇയാള്‍ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച ദിവസം സ്റ്റേഷനില്‍ ജോലിക്കുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശേഖരിക്കുകയാണ്.

Top