തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ യോഗത്തിന്റെ പരിഗണനയ്ക്കു വരും. വൈകിട്ട് 4.30ന് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. രോഗവ്യാപനം കൂടിയ മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുന്നതിനെ കുറിച്ചും ചര്‍ച്ചയുണ്ടാകും.
അതിനിടെ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) നിര്‍ദേശിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നിര്‍ദേശം. നിര്‍ദേശം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും ഐഎംഎ അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. അതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ട്. എന്നാല്‍ അത് ഒരു സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ രൂപത്തിലാകരുത്. സംസ്ഥാനത്തെ സാഹചര്യം ഗുരുതരമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ഐഎംഎ പ്രസിഡന്റ് ഡോ. ഏബ്രഹാം വര്‍ഗീസ് പറഞ്ഞു.