ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിൽ പ്രതിരോധ മന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇതിനായി സായുധസേന സജ്ജമാണെന്നും രാജ്നാഥ് സിംഗ് അറിയിച്ചു.
പ്രാദേശിക തലത്തിൽ സേന പ്രവർത്തിക്കും. പ്രതിരോധമന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ ഉന്നതതലത്തിൽ വിലയിരുത്തുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ആർമി ഷീഫ് ജനറൽ എംഎം നരവാണെ, നേവി ചീഫ് അഡ്മിറൽ കരംബീർ സിംഗ്, ഡിആർഡിഒ ചെയർമാൻ ജി സതീഷ് റെഡ്ഡി എന്നിവരുമായി രാജ്നാഥ് സിംഗ് നടത്തിയ വെർച്വൽ മീറ്റിംഗിലാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്.
വിവിധ പ്രദേശങ്ങളിൽ നിന്ന് ഓക്സിജൻ എയർലിഫ്റ്റ് ചെയ്ത് എത്തിക്കുന്ന തിരക്കിലാണ് വ്യോമസേന. ഇതിനൊപ്പം കരസേന കൂടി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജ്ജമാകും.