പൈനാവ്: ഇടുക്കി ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ ഏകോപനമാണ് നടന്നു വരുന്നതെന്ന് മന്ത്രി എം.എം. മണി. ഇതര ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയില്‍ കോവിഡ് രോഗവ്യാപനത്തില്‍ കുറവുള്ളതായും രോഗബാധിതരുള്ള പ്രദേശത്തു നിന്നും മറ്റ് സ്ഥലങ്ങളിലേയ്ക്കുള്ള വ്യാപനം നിയന്ത്രിക്കാനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ കൂടുതല്‍ ബോധവത്ക്കരിക്കുന്നതിനായി ഓരോ വാര്‍ഡ് തലത്തിലും രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ചേര്‍ന്ന് സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് സമിതികള്‍ രൂപീകരിച്ച്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി പങ്കാളികളാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിലവില്‍ സംതൃപ്തമായ പ്രവര്‍ത്തനമാണ് പ്രതിരോധ നടപടികളില്‍ ജില്ലാ ഭരണകൂടം കാഴ്ച വയ്ക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.