ദക്ഷിണാഫ്രിക്കന്‍ താരത്തിന് കോവിഡ് നെഗറ്റീവ്; റദ്ദാക്കിയ മത്സരം ഞായറാഴ്ച ആരംഭിക്കും

മുംബൈ: കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ പരിശോധനാഫലം നെഗറ്റീവ്. മുഴുവന്‍ താരങ്ങളുടെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്. കൊവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ മത്സരം ഞായറാഴ്ച ആരംഭിക്കും. ടി-20 പരമ്പരയില്‍ 3-0ന് ദക്ഷിണാഫ്രിക്ക കീഴടങ്ങിയിരുന്നു.

ഡിസംബര്‍ നാലിനാണ് ആദ്യ ഏകദിന മത്സരം തീരുമാനിച്ചിരുന്നത്. എന്നാല്‍, മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഒരു താരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് മത്സരം മാറ്റിവച്ചു. ഡിസംബര്‍ 6, 7, 9 തീയതികളിലാണ് മത്സരങ്ങള്‍.

Top