കൊവിഡ് വ്യാപനം രൂക്ഷം: മഹാരാഷ്ട്രയില്‍ ഇന്ന് 43,183 പേര്‍ക്ക് രോഗബാധ

മഹാരാഷ്ട്ര: സംസ്ഥാനത്ത് മാത്രം ഇന്ന് 43,183 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 32,641 പേര്‍ രോഗമുക്തരായി. 249 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം 11,704 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 5031 പേര്‍ മുംബൈയില്‍ രോഗമുക്തരായി.

നിലവില്‍ ചികിത്സയിലുള്ളത് 3,66,533 പേരാണ്. ആകെ രോഗമുക്തര്‍ 24,33,368 പേരാണ്.രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്.

Top