റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 119 ആയി കുറഞ്ഞെന്ന് സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടാതെ, കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,387 ആയി കുറഞ്ഞു. ഇതില്‍ 589 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
നിലവില്‍ രോഗബാധിതരായി നിരീക്ഷണത്തിലുള്ളവരില്‍ 188 പേരാണ് സുഖം പ്രാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഏഴുപേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇന്ന് 49,348 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,624 ആയി. ഇതില്‍ 5,34,639 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,598 ആയി ഉയര്‍ന്നു.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 38, മക്ക 20, കിഴക്കന്‍ പ്രവിശ്യ 9, മദീന 8, ജീസാന്‍ 8, അല്‍ഖസീം 6, അസീര്‍ 6, നജ്‌റാന്‍ 6, തബൂക്ക് 5, വടക്കന്‍ അതിര്‍ത്തി മേഖല 4, അല്‍ജൗഫ് 4, ഹായില്‍ 4, അല്‍ബാഹ 1. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 38,490,013 ഡോസ് ആയി.