കോവിഡ് പ്രതിരോധം; രണ്ടാം ഘട്ടം 890 കോടി വിതരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ രണ്ടാം ഘട്ടം വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 890 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ഈ ഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുക. 22 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ് കേന്ദ്രം 890.32 കോടിയുടെ സാമ്പത്തിക സഹായം നല്‍കുന്നത്.

മാര്‍ച്ചില്‍ പ്രഖ്യാപിച്ച 15000 കോടിയില്‍ 3000 കോടി രൂപയുടെ ധനസഹായം ഏപ്രിലില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. കോവിഡ് പ്രതിരോധത്തിനായുള്ള ടെസ്റ്റിങ്ങ് കിറ്റുകള്‍, ഉപകരണങ്ങള്‍, കിടക്കകള്‍ എന്നിവ വാങ്ങാനാണ് സംസ്ഥാനങ്ങള്‍ക്ക് ഈ തുക വിനിയോഗിക്കാനാവുക.

Top