ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടത്തിന് സാധ്യതയുണ്ടാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2021 ജൂണിലെ പ്രതിമാസ ബുള്ളറ്റിനിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് രണ്ടാം തരംഗം ആഭ്യന്തര ആവശ്യകതയെ ബാധിച്ചുവെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അതേസമയം കാര്‍ഷിക, വ്യാവസായിക ഉല്‍പാദനത്തിലും കയറ്റുമതിയിലും കാര്യമായ ഇടിവ് സംഭവിക്കാതെ പിടിച്ചുനിന്നെന്നും ആര്‍ബിഐ പ്രതിമാസ ബുള്ളറ്റിനില്‍ വ്യക്തമാക്കി.