ന്യൂഡൽഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആശിഷ് യെച്ചൂരിയാണ് മരിച്ചത്. 35 വയസായിരുന്നു. രാവിലെ 5.30നായിരുന്നു മരണം.
ഗുഡ്ഗാവിലെ മെഡാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആശിഷ്. രണ്ടാഴ്ചയായി ഐസിയുവിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മൂന്നാമത്തെ ആശുപത്രിയിലാണ് ആശിഷിനെ പ്രവേശിപ്പിച്ചിരുന്നത്. മറ്റ് അസുഖങ്ങളും ആശിഷിനുണ്ടായിരുന്നു.
ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു ആശിഷ്. മകന് കൊവിഡ് ബാധിച്ചതിനാല്‍ സ്വയം ക്വാറന്റീനിലായിരുന്ന സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് പ്രകടനങ്ങളില്‍ പങ്കെടുത്തിരുന്നില്ല.