സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്കു കൂടി കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂര്‍ 704, കണ്ണൂര്‍ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 113 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 109 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇതോടെ ആകെ മരണം 4856 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 238 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 642 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2700 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 512, കൊല്ലം 103, പത്തനംതിട്ട 61, ആലപ്പുഴ 177, കോട്ടയം 253, ഇടുക്കി 40, എറണാകുളം 337, തൃശൂര്‍ 234, പാലക്കാട് 99, മലപ്പുറം 264, കോഴിക്കോട് 410, വയനാട് 30, കണ്ണൂര്‍ 119, കാസര്‍ഗോഡ് 61, എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. നിലവില്‍ ആകെ 426 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Top