തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൂജാരി ഉള്‍പ്പെടെ 12 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വെള്ളിയാഴ്ച മുതല്‍ ഈമാസം 15 വരെ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം ക്ഷേത്രത്തിലെ നിത്യപൂജകള്‍ക്ക് മുടക്കം വരില്ല. തന്ത്രി ശരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ക്ഷേത്രത്തില്‍ എത്തി പൂജകളുടെ ചുമതല ഏറ്റെടുത്തിട്ടുണ്ട്. ക്ഷേത്രത്തില്‍ കുറച്ച് ജീവനക്കാരെ മാത്രം നിലനിര്‍ത്തി നിത്യപൂജകള്‍ തുടരും.