അമേരിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 85 ലക്ഷം കടന്നു

വാഷിംഗ്ടണ്‍: അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം പിന്നിട്ടു. 8,520,307 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. 226,149 പേര്‍ വൈറസ് ബാധിച്ച് മരിച്ചെന്നും 5,545,619 പേര്‍ രോഗമുക്തി നേടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ഇല്ലിനോയിസ്, അരിസോണ, ജോര്‍ജിയ, നോര്‍ത്ത് കരോലിന, ടെന്നിസി. ന്യൂജഴ്‌സി എന്നീ സംസ്ഥാനങ്ങള്‍ തന്നെയാണ് കോവിഡ് കണക്കുകളില്‍ മുന്നില്‍.

127,834,876 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. ഇതില്‍ പേര്‍ക്കാണ് 2,748,539 നിലിവില്‍ രോഗമുള്ളത്.

Top