കോഴിക്കോട്: പന്തീരാങ്കാവ് സ്റ്റേഷനിലെ ഒമ്പത് പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് എസ്.ഐമാരും, രണ്ടു വനിതാ പൊലീസുകാരുമടക്കമുള്ളവർക്കാണ് പോസിറ്റിവായത്. രണ്ടുപേർ നേരത്തേ കോവിഡ് ബാധിച്ചവരാണ്. ഒമ്പതു പേരും രണ്ടാം ഡോസ് പ്രതിരോധ കുത്തിവെപ്പെടുത്ത് ഒരു മാസം പൂർത്തിയായവരുമാണ്. മെഗാ ക്യാമ്പിന്റെ ഭാഗമായാണ് പൊലീസുകാർ പരിശോധന നടത്തിയത്.
നിലവിൽ പന്തീരാങ്കാവ് സ്റ്റേഷനിൽ 33 പേരാണുള്ളത്. പൊലീസ് സാന്നിധ്യം അനിവാര്യമായ സമയത്ത് ഒമ്പതു പേർ അവധിയിലാവുന്നത് പന്തീരാങ്കാവ് സ്റ്റേഷന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്.