ന്യൂഡൽഹി: ഇന്ത്യയിൽ പോളിയോ വാക്‌സിനേഷൻ നടത്തിയ മാതൃകയിൽ സാർവത്രികവും സൗജന്യവുമായി കോവിഡ് വാക്‌സിനേഷനും നടത്തണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ പ്രതിദിനം മൂന്ന് ലക്ഷത്തോളം പേർ രോഗബാധിതരാവുന്ന സാഹചര്യത്തിൽ വാക്സീൻ ഉൽപാദനത്തിനായി കേന്ദ്ര ബജറ്റിൽ വകയിരുത്തിയിട്ടുള്ള 35,000 കോടി തികയാതെ വന്നാൽ കൂടുതൽ തുക അതിനായി മാറ്റിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
“കേന്ദ്ര സർക്കാർ ജനങ്ങളുടെ ജീവനേക്കാൾ കോർപറേറ്റ് ഭീമന്മാരുടെ ലാഭത്തിനു മഹാമാരിയെ കരുവാക്കുന്നു. ഈ സാഹചര്യത്തിൽ സാർവത്രികവും സൗജന്യവുമായ വാക്‌സീൻ വിതരണം ഉറപ്പാക്കണമെന്നും എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യമായി വാക്‌സീൻ ലഭ്യമാക്കാമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.”