വാഷിങ്ടണ്‍: കോവിഡ് വാക്‌സിന്‍ പെട്ടെന്ന് ലഭ്യമാകാന്‍ മരുന്ന് കമ്പനിയായ മൊഡേണയുമായി 1500 കോടിയുടെ കരാറില്‍ അമേരിക്ക ഒപ്പു വെച്ചു. വാക്‌സിന്‍ പൂര്‍ണ സജ്ജമായാല്‍ ഒരു കോടി ഡോസുകള്‍ ലഭ്യമാക്കാനുള്ളതാണ് കരാര്‍. ഓപ്പറേഷന്‍ വാപ് സ്പീഡ് എന്ന പദ്ധതിക്ക് കീഴിലാണ് ഈ നീക്കങ്ങള്‍ നടക്കുന്നത്.
വര്‍ഷാവസാനത്തോടെ വാക്‌സിന്‍ രാജ്യത്ത് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മൊഡേണ വാക്സിന്റെ ഒരു ഡോസിന് അവര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക് 30.5 ഡോളറാണ്. ഒരാള്‍ക്ക് രണ്ട് ഡോസ് വീതം വാക്‌സിനാണ് നല്‍കേണ്ടത്. വാക്‌സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ് മൊഡേണ. എംആര്‍എന്‍എ-1273 എന്ന കോഡിലുള്ള വാക്‌സിന്റെ അവസാന ഘട്ട മനുഷ്യരിലെ പരീക്ഷണം സെപ്റ്റംബറിലാണ് പൂര്‍ത്തിയാകുക.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, അസ്ട്രാസെന്‍ക, ഫിസെര്‍, ബയോണ്‍ടെക്, സനോഫി, ഗ്ലാക്‌സോസ്മിത്ക്ലിന്‍ തുടങ്ങിയ കമ്പനികളുടെ വാക്‌സിനുകള്‍ക്ക് വേണ്ടിയും ട്രംപ് ഭരണകൂടം മുന്‍കൂര്‍ വ്യാപാര കരാര്‍ ഒപ്പു വെച്ചിട്ടുണ്ട്.