ജനീവ: കോവിഡ് വന്നുപോകട്ടെയെന്ന ആളുകളുടെ നിലപാട് അപകടകരമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെദ്രോസ് അദാനം ഗെബ്രിയോസസ്. കോവിഡ് ബാധിക്കുമ്പോള്‍ രോഗത്തിനെതിരെ പ്രതിരോധശക്തി താനേ ആര്‍ജിക്കുമെന്ന് ധാരണ തെറ്റാണ്. അപകടകരമായ ഒരു വൈറസിനെ കൂടുതല്‍ പകരാന്‍ അനുവദിക്കുന്നത് അനീതിയാണ്. അത് ഒരിക്കലും പ്രതിരോധ മാര്‍ഗവുമല്ലെന്നും അദ്ദേഹം പറഞ്ഞു.
പരമാവധി ആളുകളിലേക്ക് കോവിഡ് രോഗം ബാധിക്കട്ടെയെന്ന് കരുതരുത്. അതു ശരിയല്ല. ആര്‍ജിത പ്രതിരോധമാണ് വാക്സിനേഷന്റെ സങ്കല്‍പ്പം. വാക്സിനേഷന് ഒരു ഘട്ടത്തിലെത്തിയാല്‍ മാത്രമേ ഇവ കൈവരിക്കാന്‍ സാധിക്കൂ എന്നും അദാനം പറഞ്ഞു.
പൊതുജനാരോഗ്യ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പകര്‍ച്ചവ്യാധിയോട് പ്രതിരോധിക്കാനുള്ള മാര്‍ഗമായി ആര്‍ജിത പ്രതിരോധ ശേഷിയെ ഉപയോഗിച്ചിട്ടില്ലെന്നും അദാനം വ്യക്തമാക്കി.