തിരുവനന്തപുരം : ആര്‍എസ്പി എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ രാജിവെച്ചു. ഇന്ന് രാവിലെ കാട്ടക്കടയിലെത്തിയ കോവൂര്‍ കുഞ്ഞുമോന്‍ സ്പീക്കര്‍ എന്‍.ശക്തനെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. ആര്‍എസ്പിയിലെ എല്ലാസ്ഥാനങ്ങളും കോവൂര്‍ കുഞ്ഞുമോന്‍ രാജി വച്ചു.
ആത്മാഭിമാനം ഉള്ളവര്‍ക്ക് യുഡിഎഫില്‍ തുടരാനാകില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ തനിക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എയാണ് കോവൂര്‍ കുഞ്ഞുമോന്‍. ആര്‍എസ്പി യുഡിഎഫിലേക്ക് വന്നതിനു ശേഷം പാര്‍ട്ടി നേതൃത്വവുമായി കുഞ്ഞുമോന്‍ അകല്‍ച്ചയിലാണ്.
കഴിഞ്ഞ കുറച്ചു നാളുകളായി യു.ഡി.എഫുമായി കോവൂര്‍ കുഞ്ഞുമോന്‍ അഭിപ്രായ ഭിന്നതയിലായിരുന്നു. ഇതാണ് രാജിയിലേയ്ക്ക് നയിച്ചതെന്നാണ് സൂചന.