കോഴിക്കോട്: കൊയിലാണ്ടി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് ആശുപത്രി അടച്ചു.
കൊയിലാണ്ടി കൊല്ലത്തെ അശ്വനി ആശുപത്രിയാണ് അടച്ചത്. അശ്വനി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആള്‍ക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.