കോഴിക്കോട്: കല്ലട ബസ് സര്‍വീസിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഡിവൈഎഫ്‌ഐ. കോഴിക്കോട് കല്ലട ഓഫീസ് പ്രതിഷേധക്കാര്‍ താഴിട്ട് പൂട്ടി. ഇനി പ്രവര്‍ത്തനം അനുവദിക്കില്ലെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.
തിരുവനന്തപുരത്തും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഓഫീസിന്റെ മുമ്പില്‍ കുത്തിയിരുന്നും ബസിന് നേരെ കല്ലെറിഞ്ഞും പ്രതിഷേധം നടത്തുകയാണ്.
കല്ലട ബസില്‍ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ഇന്ന് രാവിലെയോടെയാണ് പരാതി വന്നത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബസിലെ രണ്ടാം ഡ്രൈവറാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്.
സംഭവത്തില്‍ ബസ് തേഞ്ഞിപ്പാലം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡ്രൈവറെ അറസ്റ്റും ചെയ്തു. യാത്രക്കാര്‍ സംഘടിച്ചാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് സ്വദേശിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.