ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ സന്നിധാനം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 16 ആം പ്രതിയാണ് പ്രകാശ് ബാബു. റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് പ്രകാശ് ബാബുവിനെ റിമാന്‍ഡ് ചെയ്തത്.

കൊട്ടാക്കര സബ് ജയിലില്‍ കഴിയുന്ന പ്രകാശ് ബാബു കോടതി അനുമതിയോടെ ജയിലില്‍ കിടന്നാണ് കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥിയായി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഇതേ കേസില്‍ 13 ആം പ്രതിയായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവിന്റെ പകര്‍പ്പും പ്രകാശ് ബാബു ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി ജയിലില്‍ ആയതുകൊണ്ട് ബിജെപി പ്രവര്‍ത്തകരാണ് മണ്ഡലത്തില്‍ പ്രകാശ് ബാബുവിന് വേണ്ടി പ്രചാരണം നടത്തുന്നത്.

Top