കോഴിക്കോട്: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തിന് പിന്നാലെ വിവാദത്തിലായ സോൺട ഇൻഫ്രാടെക് കമ്പനിക്ക് കരാർ നീട്ടി നൽകി. കോഴിക്കോട് ഞെളിയൻ പറമ്പിലെ മാലിന്യ സംസ്കരണത്തിനുള്ള കരാർ സോൺട കമ്പനിക്ക് നീട്ടി നൽകിയത്.
ഉപാധികളോടെയാണ് സോൺട ഇൻഫ്രാടെക് കമ്പനിക്ക് കരാർ നീട്ടി നൽകിയിരിക്കുന്നത്. 30 ദിവസത്തിനുള്ളിൽ മാലിന്യ നീക്കം പൂർത്തിയാക്കണമെന്നാണ് ഉപാധി. കരാര്‍ ലംഘിച്ചാല്‍ കൗൺസിൽ നിശ്ചയിക്കുന്ന പിഴ ഈടാക്കും. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചാണ് തീരുമാനം. കൗൺസിൽ ഹാളിൽ ബിജെപി കൗൺസിലർമാർ ബാനർ ഉയർത്തി പ്രതിഷേധിക്കുന്നു.