കോഴിക്കോട് കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലെ കൊവിഡ് സെൻ്ററിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അശ്വിൻ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കൊവിഡ് ടെസ്റ്റിനും മെഡിക്കൽ പരിശോധനക്കുമായി  കൊയിലാണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തുടർന്ന് വീഡിയോ കോൺഫ്രറൻസിംഗിലൂടെ മജിസ്ട്രേറ്റ് ന് മുമ്പിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും. യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് നേരത്തെ യുവാവ് മെസ്സേജയച്ച് ബുദ്ധിമുട്ടിച്ചിരുന്നു. ഇക്കാര്യം നേരത്തെ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല എന്ന് യുവതി പറഞ്ഞു. പീഡന ശ്രമം നടത്തിയ ആളെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്

Top