കോഴിക്കോട് ഇന്ന് 837 പേര്‍ക്ക് കൊവിഡ്

ഗുരുതര സാഹചര്യം തുടരുന്ന കോഴിക്കോട് ഇന്ന് 837 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ സമ്പര്‍ക്കം വഴി 789 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതിനു പുറമെ ഉറവിടം അറിയാത്ത 38 കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്ന് 429 സമ്പര്‍ക്ക രോഗബാധിതരാണ് ഉള്ളത്. ഒളവണ്ണ, പുതുപ്പാടി, ഫറോക്ക് പഞ്ചായത്തുകളിലും രോഗ വ്യാപനം രൂക്ഷമാണ്. 465 പേര്‍ രോഗമുക്തി നേടി.

കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നിലവില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ല. രണ്ടാഴ്ച്ചത്തെ വിലയിരുത്തലിനു ശേഷം തീരുമാനമെടുക്കാന്‍ ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.

Top