തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ നാളെ ഉഷ്ണതരംഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്.
ഉഷ്ണതരംഗം മൂലം സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതോടൊപ്പം ആലപ്പുഴ, കോട്ടയം ജില്ലകളില്‍ അന്തരീക്ഷ താപനില മൂന്നു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാനും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍,മലപ്പുറം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യല്‍ വരെ ഉയരാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അന്തരീക്ഷ താപനിലയില്‍ നാലര ഡിഗ്രി സെല്‍ഷ്യസിലധികം വര്‍ധനയുണ്ടാകുന്ന സാഹചര്യത്തെയാണ് ഉഷ്ണതരംഗം എന്ന് പറയുന്നത്.