കൂത്ത്പറമ്പ് രക്തസാക്ഷി ദിനാചരണം കഴിഞ്ഞ് മടങ്ങവെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

dyfi

കോഴിക്കോട്: കോഴിക്കോട് തൊട്ടില്‍പ്പാലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു.

അഖില്‍ അശോക് എന്ന യുവാവിനാണ് വെട്ടേറ്റത്.

കൂത്ത്പറമ്പ് രക്തസാക്ഷി ദിനാചരണം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം.

ബിജെപി പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്.

കൊടിമരം തകര്‍ത്തതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്ന പ്രദേശമാണ് ഇവിടം.

Top