കോഴിക്കോട്: പേരാമ്പ്രയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കല്ലോട് സ്വദേശി സിദ്ധാര്‍ഥിന് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം. വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞതിന് ശേഷമാണ് വെട്ടിപരിക്കേല്‍പ്പിച്ചത്.
അതേസമയം കുറ്റ്യാടി നെട്ടൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറുണ്ടായി. വില്ലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്.
ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് ഗിരീഷിന്റ വീടിന് നേരെ ബോംബേറുണ്ടായത്. വീടിന് മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നുവീണു. അക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.
സിപിഐഎം ജില്ലാസെക്രട്ടറി പി. മോഹനന്റെ കുടുംബത്തെ ആക്രമിച്ചതിന് അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ കഴിഞ്ഞദിവസം ഒരുസംഘം അടിച്ചുതകര്‍ത്തിരുന്നു. ഇതിനു പ്രതികാരമായാണ് ആക്രമണമെന്നാണ് സൂചന.