കോഴിക്കോട് മദ്യം നല്‍കി കൂട്ടബലാത്സംഗം: അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു

gang rape

കൊടുവള്ളി: വീട്ടമ്മയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കൊടുവള്ളി പോലീസ് കേസെടുത്തു.

വീട്ടമ്മ നല്‍കിയ പരാതിയിലുള്ളവരുടെ വീടുകളില്‍ പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ജനുവരി 30നാണ് കേസിനാസ്പദമായ സംഭവം. ചൊവ്വാഴ്ചയാണ് വീട്ടമ്മ പരാതി നല്‍കിയത്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പൊലീസ് കേസെടുത്തത്.

ഭര്‍ത്താവുമായി പിണങ്ങിയ വീട്ടമ്മ സ്വന്തം വീട്ടിലേക്കു പോകുമ്പോള്‍ ബന്ധുവായ ആള്‍ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് അങ്ങാടിയിലെ ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ചായ വാങ്ങി വരാമെന്ന് പറഞ്ഞ ഇയാള്‍ തന്നെ മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് മറ്റുള്ളവരുമായി തിരിച്ചെത്തി മദ്യം നല്‍കി പീഡിപ്പിച്ചതായാണ് പരാതി. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

Top