കോഴിക്കോട് ഗവ: ആർട്സ് കോളേജിലെ യൂണിയൻ ഓഫീസിന് നേരെ ആക്രമണം; പിന്നില്‍ ക്യാമ്പസ് ഫ്രണ്ടെന്ന് എസ്എഫ്‌ഐ

SFI campus- front

കോഴിക്കോട് : കോഴിക്കോട് ഗവ ആര്‍ട്‌സ് കോളേജിലെ യൂണിയന്‍ ഓഫീസിന് നേരെ ആക്രമണം. ഇന്നലെ രാത്രിയോടെ ആണ് കോളേജിലെ യൂണിയന്‍ ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. ഓഫീസിനുള്ളിലെ എസ്എഫ്‌ഐ യുടെ ചുമരെഴുത്തുകള്‍ നശിപ്പിക്കുകയും ചെഗുവേരയുടെ പോസ്റ്റര്‍ വികൃതമാകുകയും ചെയ്തു.

കോളേജിന്റെ ചുമരുകളില്‍ വാണിംഗ് എന്ന് നീല കളറില്‍ എഴുതി വെച്ചിട്ടുമുണ്ട്. കോളേജിലെ എന്‍ ജി ഓ യൂണിയന്റെ കൊടികളും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ക്യാമ്പസ് ഫ്രണ്ട് ആണെന്ന് എസ് എഫ് ഐ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോളേജില്‍ പ്രതിഷേധ പ്രകടനം നടത്തി.

സംഭവത്തില്‍ കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Top