തൃശ്ശൂരിന് പിന്നാലെ കോഴിക്കോട് ഒരുങ്ങുന്നു ബാലസൗഹൃദ ജില്ലയാവാന്‍

കോഴിക്കോട്: ബാലസൗഹൃദ ജില്ലയാവാനൊരുങ്ങി കോഴിക്കോട്.

തൃശ്ശൂരിന് പിന്നാലെയാണ് കോഴിക്കോട് ബാലസൗഹൃദ ജില്ലയാവാന്‍ ഒരുങ്ങുന്നത്. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പദ്ധതി.

ജില്ലയിലെ 10 ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപാലിറ്റിയിലുമാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റ് തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.

യൂനിസെഫിന്റെ സഹകരണത്തോടെ കിലയാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശഭരണത്തില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് 154 തദ്ദേശസ്ഥാപനങ്ങളില്‍ ബാലസൗഹൃദ തദ്ദേശഭരണം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കുട്ടികളുടെ അതിജീവനം വികസനം, സംരക്ഷണം , പങ്കാളിത്തം, എന്നിവ ഉറപ്പുവരുത്തകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Top