കോഴിക്കോട്: മംഗളൂരുവിലെ പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു.
ബെംഗളൂരുവിലേക്ക് പുറപ്പെട്ട എ.സി ബസ്സാണ് ഡിവൈഎഫ്‌ഐയുടെയും കാമ്പസ് ഫ്രണ്ടിന്റെയും പ്രവര്‍ത്തകര്‍ തടഞ്ഞത്. തുടര്‍ന്ന് ദീര്‍ഘ നേരം ബസ് തടഞ്ഞ് മുദ്രാവാക്യം വിളിച്ചു. അതിനിടെ, കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോഴിക്കോട് മാവൂര്‍ റോഡില്‍ ടയര്‍ കത്തിച്ച് പ്രതിഷേധിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയാണ് മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവി വടക്കന്‍ ജില്ലകളില്‍ കര്‍ശന ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.