കുട്ടനാട് ഉപതെരഞ്ഞെടുപ്പ്;എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാരെന്ന് തീരുമാനിച്ചിട്ടില്ല

കോഴിക്കോട്: കുട്ടനാട്ടില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാരെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍.

കുട്ടനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളൊന്നും യാഥാര്‍ത്ഥ്യമല്ലെന്ന്‌ ശശീന്ദ്രന്‍ പറഞ്ഞു. മാത്രമല്ല രണ്ടാഴ്ചയ്ക്ക് ശേഷമേ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പാര്‍ട്ടി തുടങ്ങൂവെന്നും ഉറച്ച സീറ്റായതിനാല്‍ മത്സരിക്കാന്‍ കൂടുതല്‍ പേര്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തുവരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍സിപിയുടെ കുട്ടനാട് സീറ്റില്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ്.കെ.തോമസ് മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളിയാണ് മന്ത്രിയുടെ ഈ പ്രതികരണം.

Top