കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. പീഡന പരാതി ഇല്ലാതാക്കാന്‍ 5 വനിതാ ജീവനക്കാര്‍ ചേര്‍ന്ന് അതിജീവിതയ്ക്കുമേല്‍ ഭീഷണി, സമ്മര്‍ദ്ദം എന്നിവ നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതിജീവിത മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി ഉള്‍പ്പെടെ മാറ്റാന്‍ സ്വാധീനം ചെലുത്തി എന്നും കുറ്റപത്രത്തിലുണ്ട്. ഇവരെ കുറ്റവിമുക്തരാക്കി മെഡി. കോളേജ് പ്രിന്‍സിപ്പല്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുക്കുകയും ചെയ്തു. വിമര്‍ശനം ശക്തമായപ്പോഴായിരന്നു കഴിഞ്ഞദിവസം തിരിച്ചെടുക്കല്‍ നടപടി റദ്ദാക്കിയത്. പീഡനക്കേസിലെ പ്രതി ശശീന്ദ്രന്റെ സഹപ്രവര്‍ത്തകരാണ് ഈ അഞ്ചുപേരും.