കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു

mittayi-theruv

കോഴിക്കോട്: വിവിധ തൊഴിലാളി സംഘടനകള്‍ ദേശീയ വ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ കോഴിക്കോട് നഗരത്തില്‍ മിക്ക വ്യാപാര സ്ഥാപനങ്ങളും തുറന്നു. മിഠായിത്തെരുവില്‍ കടകള്‍ തുറന്നു. സ്ഥലത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. മിഠായി തെരുവില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ രാവിലെ അറിയിച്ചിരുന്നു.

കണ്ണൂരിലും വയനാട്ടിലും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കാസര്‍ഗോഡ് പണിമുടക്ക് ഭാഗികമാണ്. ഇന്നലത്തേതില്‍ നിന്നും വ്യത്യസ്തമായി കാസര്‍ഗോഡ് കൂടുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

Top