കോഴിക്കോട് മുക്കത്ത് സദാചാര ഗുണ്ടാ ആക്രമണം; മര്‍ദ്ദനമേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

police

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് സദാചാര ഗുണ്ടാ ആക്രമണം. ബന്ധുവായ യുവതിയുമായി റോഡരികില്‍ സംസാരിച്ചിരുന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്.

നോര്‍ത്ത് കാരശേരിയില്‍ തിങ്കളാഴ്ച വൈകീട്ടാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മ് അക്രമത്തിന് ഇരയായത്.

നെഞ്ചിനും ചെവിക്കും മര്‍ദ്ദനമേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമത്തെപ്പറ്റി മുക്കം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ബന്ധുവുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് ഒരുസംഘം അക്രമികളെത്തി യുവാവിനെ മര്‍ദ്ദിച്ചത്.

Top