കോഴിക്കോട്: എരഞ്ഞിപ്പാലം ജംഗ്ഷനില്‍ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു. രാവിലെ ആറിനായിരുന്നു സംഭവം നട്ന്നത്. വെള്ളം ശക്തിയായി പ്രവഹിച്ചതോടെ റോഡ് പൊട്ടിത്തകരുകയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. തകര്‍ന്ന റോഡ് ഭാഗം ട്രാഫിക് കോണ്‍ കെട്ടിതിരിച്ചാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.
മൂന്നിടത്തുണ്ടായ പൈപ്പ് ലീക്കാണ് വിലയതോതില്‍ വെള്ളം കുത്തിയൊഴുകാന്‍ കാരണമായതെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇതിനു ഇരുനൂറു മീറ്റര്‍ മാറി സമാനമായി പൈപ്പ് പൊട്ടി ലക്ഷകണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായിരുന്നു. പൈപ്പ് പൊട്ടുന്നത് തുടര്‍സംഭവമായതോടെ സമീപത്തെ വ്യാപാരികളും യാതക്കാരും ഭീതിയിലാണ്.