കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: ശബരില യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ഇന്നലെ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, വലിയമല സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റൂറല്‍ എസ്.പി തിരുവനന്തപുരം ജില്ലാ കള്കടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കണം എന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ 1369 പേര്‍ അറസ്റ്റില്‍. 717 പേര്‍ കരുതല്‍ തടങ്കലിലാണ്. 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Top