ആത്മഹത്യ ചെയ്തയാള്‍ക്ക് കോവിഡ്; ഇന്‍ക്വസ്റ്റ് നടത്തിയ ഏഴ് പൊലീസുകാര്‍ ക്വാറന്റീനില്‍

കോഴിക്കോട്: രണ്ട് ദിവസം മുമ്പ് വീട്ടില്‍ ആത്മഹത്യ ചെയ്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് വെള്ളയില്‍ പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ സി.ഐ. അടക്കമുള്ള ഏഴ് പേരാണ് നിരീക്ഷണത്തില്‍ പോയത്.

27ന് ഉച്ചയ്ക്ക് ആയിരുന്നു വെള്ളയില്‍ കുന്നുമ്മലില്‍ ചന്ദ്രന്‍(68) എന്നയാള്‍ കുടുംബപ്രശ്നത്തെ തുടര്‍ന്ന് ആത്മഹത്യ ചെയതത്. പി.ടി. ഉഷ റോഡിലെ ഒരു ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഇദ്ദേഹം.

പോസ്റ്റ് മോര്‍ട്ടത്തിന് മുമ്പ് കോവിഡ് പരിശോധന നടത്തിയിരുന്നു. ഇയാളുടെ ഫലം ഇന്നാണ് വന്നത്. ഫലം പോസിറ്റീവായതോടെയാണ് പോലീസുകാരോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടത്.

അതേസമയം മരിച്ചയാള്‍ക്ക് രോഗം ബാധിച്ച ഉറവിടം ഏതെന്ന് വ്യക്തമല്ല. ഇയാള്‍ ജോലി ചെയ്ത സ്ഥലത്ത് ചെന്നൈയില്‍നിന്നും മറ്റും ചിലര്‍ എത്തിയിട്ടുണ്ടായിരുന്നു. ഇവിടെനിന്നാവാം രോഗം പിടിപെട്ടത് എന്നാണ് കരുതപ്പെടുന്നത്.

പോലീസുകാര്‍ക്ക് രോഗം പിടിപെട്ടതോടെ പോലീസ് സ്റ്റേഷന്‍ ജാഗ്രതയിലാണ്. പൊതുജനങ്ങളെ അകത്തേക്ക് കയറ്റുന്നില്ല.

Top