കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസ് എന്‍.ഐ.എ ഏറ്റെടുത്തു. കൊച്ചി എന്‍.ഐ.എ സംഘമാണ് കേസ് ഏറ്റെടുത്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അലന്‍, താഹ എന്നിവരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും വിതരണം ചെയ്തു പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് നവംബര്‍ ഒന്നിന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ യുഎപിഎ കുറ്റവും ചുമത്തി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ അലന്‍ എസ്എഫ്ഐ അംഗമാണ്. താഹ സിപിഎം പാറമ്മല്‍ ബ്രാഞ്ച് അംഗവും.