കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴികളെ നശിപ്പിച്ച് തുടങ്ങി. വെസ്റ്റ് കൊടിയത്തൂരിലാണ് നശിപ്പിച്ച് തുടങ്ങിയത്.
പുതിയോട്ടില്‍ സെറീനയുടെ ഉടമസ്ഥതയിലുള്ള എഗ്ഗര്‍ ഫാമിലെ കോഴികളെയാണ് സുരക്ഷാ ആവരണങ്ങള്‍ അണിഞ്ഞ മൃഗ സംരക്ഷണ വകുപ്പിലെ ആറംഗ സംഘമെത്തി നശിപ്പിച്ചത്. 2000 ഓളം കോഴികളാണ് ഇവിടെ നിന്നും രോഗബാധയാല്‍ ചത്തത്.
ജില്ലാ കലക്ടര്‍ ശ്രീറാം സാംബശിവ റാവു സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് സെറീനയുടെ ഫാമില്‍ കോഴികള്‍ ചത്ത് തുടങ്ങിയത്. തുടര്‍ന്ന് ഭോപ്പാലിലെ പരിശോധനയ്ക്ക് ശേഷം പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ജാഗ്രതാ നിര്‍ദേശം എന്ന നിലയ്ക്ക് രോഗബാധിത പ്രദേശത്തെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കോഴിയുടേയും കോഴി ഉല്പ്പന്നങ്ങളുടേയും വില്‍പ്പന നിരോധിച്ചിട്ടുണ്ട്.