പൗരത്വ ഭേദഗതി നിയമം ; ഗവര്‍ണര്‍ക്ക് നേരെ രണ്ടിടങ്ങളില്‍ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുമ്പോള്‍ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ട് ഇടങ്ങളില്‍ കരികൊടി.

കൊഴിലാണ്ടി നന്തിയില്‍ വെച്ച് സിപിഎമ്മിന്റെ അഞ്ചോളം പ്രവര്‍ത്തകരാണ് ആദ്യം ഗവര്‍ണക്കെതിരെ കരിങ്കൊടി കാണിച്ചത്. പിന്നീട് ഇരിങ്ങലില്‍ അന്താരാഷ്ട്ര കരകൗശല മേള ഉദ്ഘാടനം ചെയ്യാന്‍ പോയ സ്ഥലത്ത് കെഎസ്‌യു പ്രവര്‍ത്തകരും ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ചു.

കരിങ്കൊടി കാണിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നന്തിയില്‍ നിന്ന് ഉദ്ഘാടന പ്രസംഗത്തിനായി ഗവര്‍ണര്‍ വേദിയിലേക്ക് വരുമ്പോഴായിരുന്നു ഗോ ബാക്ക് മുദ്രവാക്യവുമായി കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. എന്നാല്‍ പ്രതിഷേധക്കാരെ തടയണ്ടായെന്നും അവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസുകാര്‍ പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

Top