കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച ഗവര്‍ണര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ റഹീം.
ആര്‍ എസ് എസിന്റെ പ്രചാരകനെപ്പോലെ ഗവര്‍ണര്‍ പെരുമാറരുതെന്നും പൗരത്വ നിയമഭേദഗതിക്കതിരെ രാജ്യത്തുയരുന്ന പ്രതിഷേധമാണ് ചരിത്ര കോണ്‍ഗ്രസില്‍ കണ്ടതെന്നും റഹീം അഭിപ്രായപ്പെട്ടു.
കോഴിക്കോട്ട് പൗരത്വ നിയമഭേദഗതിക്കതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്ര വിരുദ്ധമായി ഗവര്‍ണര്‍ സംസാരിച്ചപ്പോള്‍ അത് തെറ്റാണെന്നു ചരിത്രകാരന്മാര്‍ ചൂണ്ടികാട്ടിയെന്നും റഹീം പറഞ്ഞു.