കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ ഭീതിയില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിരത്തുകളിലും ബസുകളില്‍ പോലും ആളുകള്‍ കുറവാണ്. യാത്രക്കാര്‍ കുറഞ്ഞതോടെ ബസ് ജീവനക്കാരും വലഞ്ഞിരിക്കുകയാണ്.
ഇപ്പോഴിതാ കോഴിക്കോട് ജില്ലയില്‍ ഇരുന്നൂറോളം സ്വകാര്യബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ഡീസലടിക്കാന്‍ പോലും വരുമാനം ലഭിക്കാതായതോടെയാണ് സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ജീവനക്കാരും ഉടമകളും തീരുമാനിച്ചത്.
നഗരത്തിലെത്തുന്നവരുടെ എണ്ണവും തീരെ കുറഞ്ഞതിനാല്‍ ബസില്‍ കയറാന്‍ ആളുകളില്ല, ഇന്നലെ തന്നെ അമ്പതോളം ബസുകള്‍ പാതിവഴിയില്‍ ഓട്ടം നിര്‍ത്തി. ഇനി നാളെ എന്ത് എന്ന ആശങ്കയിലാണ് എല്ലാ ബസ് ജീവനക്കാരും. ജില്ലയില്‍ ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പൊതുജനം ജാഗ്രതയിലാണ്.