കോഴിക്കോട് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; അതീവ ജാഗ്രത,നിരോധനാജ്ഞ തുടരുന്നു

കോഴിക്കോട്: കൊറോണ വൈസ് പടര്‍ന്നതിനെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച കോഴിക്കോട് ഇന്ന് ഒരാള്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. ഇയാള്‍ കണ്ണൂര്‍ സ്വദേശിയാണെന്നാണ് പുറത്ത് വന്ന വിവരം. ഇതോടെ കോഴിക്കോട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

ഇന്നലെ രണ്ട്‌പേര്‍ക്ക് കോഴിക്കോട് വൈറസ് സ്ഥിരീകരിച്ചിരുന്നു. അതിനെ തുടര്‍ന്നായിരുന്നു കോഴിക്കോട് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

രോഗം സ്ഥിരീകരിച്ച രണ്ടു പേരും ദുബായില്‍ നിന്നെത്തിയവരാണ്. ഒരാള്‍ വെള്ളിയാഴ്ച (മാര്‍ച്ച് 20) എത്തി. ഇയാള്‍ നേരിട്ട് ആശുപത്രിയിലേക്കെത്തുകയായിരുന്നു. അതുകൊണ്ട് തന്നെ മറ്റാരുമായും സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ല. രണ്ടാമത്തെയാള്‍ ഈ മാസം 13നാണ് നാട്ടിലെത്തിയത്. ഇയാള്‍ 25 പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായി മനസിലായിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞിരുന്നു.

അതേസമയം,നിരോധനാജ്ഞയെ തുടര്‍ന്ന്‌ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ലെന്നും ഭക്ഷ്യവസ്തുക്കളും മരുന്നുകളും വില്‍ക്കുന്ന കടകള്‍ അടയ്ക്കാന്‍ അനുവദിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.

.

Top