കോഴിക്കോട്: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോടിന് ആശ്വാസം. നിലവില്‍ പരിശോധനയ്ക്കയച്ച 137 എണ്ണത്തില്‍ എല്ലാം നെഗറ്റീവ്. മന്ത്രി ടി.പി രാമകൃഷ്ണനാണ്
ഇക്കാര്യത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും ഏറെ ജാഗ്രതയിലാണ് ജില്ല. 5798 പേര്‍ ഇപ്പോഴും നിരീക്ഷണത്തിലുണ്ട്. എന്നാല്‍ രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊറോണയ്ക്ക് മാത്രമായി കോഴിക്കോട്ടെ കാര്യങ്ങള്‍ അറിയാന്‍ പ്രത്യേകം മൊബൈല്‍ ആപ്പ് കോവിഡ്-19 എന്ന പേരില്‍ തുടങ്ങിയിട്ടുണ്ടെന്നും 1077 ടോള്‍ഫ്രീ നമ്പറിലൂടെയും വിവരമറിയാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം,നാളെ നടക്കുന്ന ജനതാ കര്‍ഫ്യൂവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ഇതിനുള്ള ക്രമീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്നും പ്രശസ്തമായ പിഷാരികാവ് ക്ഷേത്രത്തിലെ ഉത്സവപരിപാടികള്‍ അടക്കം ഒഴിവാക്കാന്‍
ട്രസ്റ്റ് തീരുമാനിച്ചത് വലിയ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജില്ലയിലെ 70 സ്വകാര്യ ആശുപത്രികള്‍ പങ്കാളികളാകും. ഇവിടെ എത്ര കിടക്കകള്‍ കൊറോണ രോഗികള്‍ക്കായി മാറ്റിവെക്കാനാവുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നും മന്ത്രി അറിയിച്ചു.