ചത്ത കന്നുകാലികളെ മറവു ചെയ്യാതെ ചാണക കുഴിയില്‍ തള്ളി; ഫാമിനെതിരെ പരാതി

കോഴിക്കോട്: ചത്ത കന്നുകാലികളെ മറവു ചെയ്യാതെ ചാണകക്കുഴിയില്‍ തള്ളിയ ഫാമിനെതിരെ നാട്ടുകാരുടെ
പരാതി. കോഴിക്കോട് കാരശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ കറുത്ത പറമ്പ് തരിപ്പാല പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ കന്നുകാലി ഫാമിനെതിരെയാണ് പരാതി. കന്നുകാലികളുടെ ജഡം ചാണകക്കുഴിയില്‍ തളളിയതിനെതിരെ പരിസരവാസികള്‍ രംഗത്ത് വന്നപ്പോഴാണ് മറവ് ചെയ്യാന്‍ ഫാം അധികൃതര്‍ തയ്യാറായത്.

കന്നുകാലികളെ കൃത്യമായി പരിപാലിക്കുന്നില്ലെന്നും അസുഖം ബാധിച്ചവയെ വൃത്തിഹീനമായ സ്ഥത്താണ് പാര്‍പ്പിക്കുന്നതെന്നും കാണിച്ച് ഫാം ഉടമയ്‌ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. മാത്രമല്ല ഈ ഫാമിന്റെ പേരില്‍ പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.

Top