കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ നാലാമത്തെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. മാത്യു മഞ്ചാടിയില്‍ വധക്കേസിലാണ് താമരശേരി മുന്‍സിഫ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജോളി തന്നെയാണ് മാത്യു മഞ്ചാടിയില്‍ കൊലക്കേസിലേയും ഒന്നാംപ്രതി. 2016 പേജുള്ള കുറ്റപത്രത്തില്‍ 178 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
2014 ഫെബ്രുവരി 24നാണ് മാത്യു മഞ്ചാടിയില്‍ മരിച്ചത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച മാത്യു, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, റോയിയുടെ സ്വത്ത് ജോളിക്ക് നല്‍കുന്നതിനെയും മാത്യു എതിര്‍ത്തിരുന്നു. ഇതാണ് മാത്യുവിന്റെ കൊലപാതകത്തിന് വഴിവെച്ചത്.
മാത്യുവിന്റെ വീട്ടില്‍ ആളില്ലാത്ത സമയത്ത് എത്തിയ ജോളി ആദ്യം മദ്യത്തില്‍ സയനൈഡ് കലര്‍ത്തി കുടിക്കാന്‍ നല്‍കിയ ശേഷം വീട്ടിലേക്ക് മടങ്ങി പോയി. കുറച്ച് കഴിഞ്ഞ് വീണ്ടും മാത്യുവിന്റെ വീട്ടിലെത്തി ജോളി അവശനായി കിടന്ന മാത്യുവിന് വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ മാത്യു മരിച്ചത് ഹൃദയാഘാതം കൊണ്ടാണെന്ന് പ്രചരിപ്പിക്കുകയും ചെയ്‌തെന്നും കുറ്റപത്രത്തില്‍ പറയുന്നു.