പൗരത്വ നിയമം, സമരങ്ങളില്‍ ഇനിയും പങ്കെടുക്കും;ബഷീര്‍ വീണ്ടും ഇടതുമുന്നണി വേദിയില്‍

കോഴിക്കോട്: എല്‍ഡിഎഫ് മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തതിന് സസ്‌പെന്റ് ചെയ്യപ്പെട്ട മുസ്ലീം ലീഗ് നേതാവ് കെ.എം.ബഷീര്‍ വീണ്ടും ഇടതുമുന്നണി വേദിയില്‍. പൗരത്വനിയമത്തിനെതിരെ എല്‍ഡിഎഫ് ഘടകകക്ഷിയായ ഐഎന്‍എല്‍ സംഘടിപ്പിച്ച സമരത്തിലാണ് ബഷീര്‍ പങ്കെടുക്കുന്നത്.

പൗരത്വനിയമത്തിനെതിരായ സമരങ്ങളില്‍ ഇനിയും പാര്‍ട്ടി നോക്കാതെ പങ്കെടുക്കുമെന്നും പാര്‍ട്ടി മാറുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിനത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തതും ലീഗിനെയും യുഡിഎഫിനെയും വിമര്‍ശിച്ചതുമാണ് കെ.എം ബഷീറിനെതിരെ നടപടി സ്വീകരിച്ചത്.

Top