കോഴിക്കോട്: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംഭരിച്ച പാല്‍ വില്‍ക്കാനാകാതെ ഇന്ന് നിര്‍ത്തി വച്ച പാല്‍ സംഭരണം മില്‍മ മലബാര്‍ യൂണിയന്‍ നാളെ മുതല്‍ പുനരാരംഭിക്കും.
വിതരണം ചെയ്ത ശേഷം ബാക്കി വരുന്ന പാല്‍ അയല്‍ സംസ്ഥാനങ്ങളിലെത്തിച്ച് പാല്‍പ്പൊടിയാക്കാനാണ് മില്‍മയുടെ പുതിയ തീരുമാനം. പൊതുജനങ്ങള്‍ക്ക് പാലിന്റെ ലഭ്യത അറിയാനായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുടങ്ങിയതായും മില്‍മ മലബാര്‍ യൂണിയന്‍ അറിയിച്ചു.
സംഭരിച്ച പാല്‍ വില്‍ക്കാനാകാത്തതാണ് മില്‍മയെ പ്രതിസന്ധിയിലാക്കിയത്. ഈ സാഹചര്യത്തിലാണ് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഇന്നൊരു ദിവസത്തേക്ക് കര്‍ഷകരില്‍ നിന്ന് പാല്‍സംഭരിക്കില്ലെന്ന് തീരുമാനിച്ചത്.രണ്ട് ദിവസത്തിനിടെ സംഭരിച്ച ഏഴ് ലക്ഷം ലിറ്റര്‍ പാലാണ് വില്‍ക്കാനാകാതെ കെട്ടിക്കിടന്നത്.