കോഴിക്കോട്: രണ്ടാനച്ഛന്‍ മകളെ വെട്ടി കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. കുന്ദമംഗലം മടവൂര്‍ പൈമ്പാലുശ്ശേരിയിലാണ് സംഭവം. അക്രമത്തില്‍ യുവതിയുടെ അമ്മയ്ക്കും വെട്ടേറ്റു. ഇരുവരേയും ആക്രമിച്ച ശേഷം പിതാവ് തൂങ്ങി മരിക്കുകയായിരുന്നു.
പൈമ്പാലുശ്ശേരി നെടുമങ്ങാട് ദേവദാസ് (50), മകള്‍ സൂര്യ (30) എന്നിവരാണ് മരിച്ചത്. ഭാര്യ സതീദവി (48) യെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മകളുടെ വിവാഹത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യ ചെയ്ത ദേവദാസ് കെഎസ്ആര്‍ടിസി ഡ്രൈവറാണ്.